തെലുഗു സൂപ്പര്‍ താരം ചിരഞജീവിയുടെ മകനായ രാംചരണിന്റെ 15-ാമത്തെ ചിത്രമാണിത്. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാകും തിയറ്ററില്‍ എത്തുക. 2022ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.
‘ഇത് പാന്‍ ഇന്ത്യ പദ്ധതിയായിരിക്കും. രാം ചരണും ശങ്കറും ഒരുമിച്ച് വരുന്നത് തീര്‍ച്ചയായും ഒരു വലിയ കാര്യമാണ്. പ്രതീക്ഷകള്‍ വളരെ വലുതായിരിക്കും. സിനിമാ പ്രേമികള്‍ക്ക് ആസ്വാദ്യകരമാകുന്ന ചിത്രം നിര്‍മ്മിക്കും. അഭിനേതാക്കളുടെയും മറ്റ അണിയറപ്രവര്‍ത്തകരുടെയും പേരുകള്‍ ഉടന്‍ വെളിപ്പെടുത്തും’ -ദില്‍ രാജു പറഞ്ഞു.
നിലവിൽ എസ്.എസ് രാജമൗലിയുടെ ആര്.ആര്.ആറിലാണ് രാംചരണ്‍ അഭിനയിച്ച കൊണ്ടിരിക്കുന്നത്. ചിരഞജീവിയുടെ ‘ആചാര്യ’ എന്ന ചിത്രത്തില്‍ സഹനടന്റെ റോളില്‍ രാംചരണ്‍ അഭിനയിച്ചിരുന്നു. കൊറടല ശിവ സംവിധാനം ചെയത ആചാര്യ മെയ് 13-ന് തിയറ്ററുകളിലെത്തും. കാജല്‍ അഗര്‍വാളും സോനൂ സൂദുമാണ് ചിത്രത്തിലെ മറ്റ പ്രധാന താരങ്ങള്‍.
Discussion about this post