കൊല്ലം: കേന്ദ്ര സര്‍ക്കാരിന്‍്റെ കാര്‍ഷിക നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രതിഷേധത്തിന് ട്രാക്ടര്‍ വിട്ടുനല്‍കിയില്ലെന്ന കാരണം കാട്ടി കൊല്ലത്ത് കര്‍ഷകന് നേരെ പ്രതികാര നടപടിയുമായി കോണ്‍ഗ്രസ്-സിപിഐ നേതൃത്വം. ശാസ്താംകോട്ട പടിഞ്ഞാറേ കല്ലട അരക്കില്ലത്ത് വീട്ടില്‍ സുദര്‍ശനനാണ് സമരത്തിന് ട്രാക്ടര്‍ വിട്ടുനല്‍കിയില്ലെന്ന കാരണത്താല്‍ ജോലിയില്‍ വിലക്ക് അനുഭവിക്കേണ്ടി വന്നത്.
പഞ്ചായത്തിലെ കര്‍ഷക അവാര്‍ഡ് ജേതാവാണ് സുദര്‍ശനന്‍. ഡല്‍ഹിയില്‍ നടന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ മാസം തിരുവനന്തപുരത്തും സമരം നടന്നിരുന്നു. ഇതിന് ട്രാക്ടര്‍ വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടിക്കാര്‍ സുദര്‍ശനനെ സമീപിച്ചിരുന്നു. എന്നാല്‍, ട്രാക്ടര്‍ തരാനാകില്ലെന്നായിരുന്നു യുവാവിന്റെ നിലപാട്. ഇക്കാരണത്താലാണ് ഇയാള്‍ക്ക് മൂന്നാഴ്ചത്തേക്ക് ജോലി നിഷേധിച്ചത്. കോണ്‍ഗ്രസും സിപിഐയും ഭരണസമിതിയിലുള്ള മൂന്ന് പാടശേഖരങ്ങളാണ് പ്രദേശത്തുള്ളത്.
15 വര്‍ഷമായി കൃഷി ചെയ്തും ട്രാക്ടര്‍ ഓടിച്ചും ജീവിക്കുന്ന സുദര്‍ശനന്‍ മുഴുവന്‍ സമയ കര്‍ഷകനാണ്. കൃഷിഭവന്റെ ട്രാക്ടര്‍ ഓടിച്ചിരുന്ന ഇയാളെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലില്‍ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് അടുത്തിടെ മാറ്റിയിരുന്നു. തുടര്‍ന്ന് സ്വകാര്യവ്യക്തികളുടെ ട്രാക്ടര്‍ ഓടിച്ചാണ് ഉപജീവനം നടത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 ലക്ഷം രൂപ സബ്‌സിഡിയോടെ സുദര്‍ശനന്‍ പുതിയ ട്രാക്ടര്‍ വാങ്ങിയത്.
read also: തമിഴ്നാട്ടിലെ മാർവാഡി വിഭാഗങ്ങളെ ഭീഷണിപ്പെടുത്തി ജിഹാദി ഗ്രൂപ്പ്: ഉടൻ മടങ്ങിപോകണമെന്ന് അന്ത്യശാസനം
പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് രണ്ടു തവണ ലഭിച്ച വ്യക്തി കൂടിയാണിദ്ദേഹം. സമരത്തില്‍ പങ്കെടുക്കാനായി ഇയാള്‍ക്ക് അയ്യായിരം രൂപയും നേതാക്കള്‍ ഓഫര്‍ ചെയ്തു. എന്നാല്‍, സമരത്തിന് സ്വന്തം വാഹനം വിട്ടുനല്‍കാന്‍ സാധിക്കില്ലെന്നറിയിച്ചതോടെയാണ് രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ട് ഇയാളുടെ ജോലി നിഷേധിച്ചത്.
Discussion about this post