വയനാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ ആൾ വിവാഹ തട്ടിപ്പു തട്ടിപ്പുവീരനാണെന്നു പൊലീസ് കണ്ടെത്തി.. കേരളത്തിലെ തൃശൂര്‍ കുന്നകുളം അങ്കൂര്‍ക്കുന്ന് രായമരക്കാര്‍ വീട്ടില്‍ അബ്ദുള്‍ റഷീദിനെ(47)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വയനാടിലെ ഒരു ക്ഷേത്ര മോഷണ കേസില്‍ അറസ്റ്റിലായ ഇയാള്‍ വിവാഹ തട്ടിപ്പു വീരനെന്ന് പിന്നീടാണ് വ്യക്തമായത്.
മാനന്തവാടി എരുമത്തെരുവു കാഞ്ചി കാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മോഷണക്കേസില്‍ പ്രതി പിടിയിലായതോടെയാണ് വിവാഹ തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തില്‍ വയനാട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ മോഷണം, വിവാഹത്തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ നിരവധി കേസുകളിലും പ്രതിയാണ് ഇയാളെന്നും പൊലീസ് തിരിച്ചറിഞ്ഞു.
സ്വന്തമായി മഹല്ല് കമ്മിറ്റികളുടെ നോട്ടീസ്, സീല്‍ എന്നിവ ഉണ്ടാക്കിയാണ് പ്രതി വിവാഹത്തട്ടിപ്പു നടത്തിയിരുന്നതെന്നും പൊലീസ് പറയുന്നു. ഇയാള്‍ എട്ടുതവണ വിവാഹിതനായിട്ടുണ്ട്. നിര്‍ധന മുസ്ലിം കുടുംബങ്ങളാണ് തട്ടിപ്പിനു ഇരകളായത്. ഗാര്‍ഹിക പീഡനത്തിനു അബ്ദുല്‍ റഷീദിനെതിരെ ഭാര്യമാര്‍ നല്കിയ പരാതികള്‍ വിവിധ സ്റ്റേഷനുകളില്‍ ഉണ്ട്.
Discussion about this post