മലപ്പുറം: കത്വ- ഉന്നാവ് ഫണ്ട് തട്ടിപ്പ് യൂത്ത് ലീഗിനെ പിടിച്ചു കുലുക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട വിവാദം കനക്കുന്നതിനിടെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ.സുബൈര്‍ രാജിവെച്ചു. ഫണ്ട് തട്ടിപ്പില്‍ നിന്ന് മുഖം രക്ഷിക്കാനുള്ള ലീഗ് ശ്രമമാണ് രാജിയെന്നാണ് ആരോപണം.
പി കെ ഫിറോസിനെ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നേതൃത്വം സുബൈറിനോട് രാജി ആവശ്യപ്പെട്ടതായാണ് സൂചന. കത്വ – ഉന്നാവ ഫണ്ട് വെട്ടിപ്പ് ബാങ്ക് രേഖകള്‍ സഹിതം പുറത്ത് വന്നത് യൂത്ത് ലീഗിൽ കനത്ത ചേരിതിരിവ് സൃഷ്ടിച്ചിരുന്നു.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെയടക്കം വെട്ടിപ്പിന് നേതൃത്വം നല്‍കിയവരെ ലീഗ് നേതൃത്വം രക്ഷിക്കാന്‍ ശ്രമിക്കുന്നതായും ആരോപണമുണ്ട്.
Discussion about this post