ഡല്‍ഹി : രാജ്യം മുഴുവന്‍ എന്നെ സ്നേഹിക്കുമ്പോള്‍ കുറച്ചുപേര്‍ എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കാറില്ലെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. ഖേല്‍രത്ന പുരസ്കാരം നല്‍കിയതിനെ ചോദ്യം ചെയ്ത് കോടതിയില്‍ നല്കിയ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സാനിയ. യുഎസ് ഓപ്പണ്‍ വനിത ഡബിള്‍സ് കിരീടം നേടി ഹൈദരബാദില്‍ തിരിച്ചെത്തിയപ്പോഴായിരുന്നു സാനിയയുടെ പ്രതികരണം.
സത്യത്തില്‍ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല. തുറന്നു പറഞ്ഞാല്‍ ഞാന്‍ പത്രങ്ങള്‍ പോലും വായിക്കാറില്ല. ഞാന്‍ ടെന്നീസ് കളിക്കുക മാത്രമാണ് ചെയ്യുന്നത്. മികച്ച രീതിയില്‍ കളിച്ച് ജയം സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്ന് സാനിയ പറഞ്ഞു. ചെയ്ത കാര്യങ്ങള്‍ നല്ലതാണ് എന്നാണ് എന്റെ വിശ്വാസം. വളരെ കുറച്ചുപേര്‍ എന്നെ പറ്റി എന്തു പറയുന്നുവെന്ന് ഞാന്‍ ശ്രദ്ധിക്കുന്നില്ല. രാജ്യം മുഴുവന്‍ എന്നെ സ്നേഹിക്കുകയാണ് എന്നും സാനിയ പറഞ്ഞു.
സ്വിസ് താരം മാര്‍ട്ടീന ഹിംഗിസുമായുള്ള സഖ്യം നന്നായി ആസ്വദിക്കുന്നുണ്ടെന്നും സാനിയ പറഞ്ഞു. അടുത്ത സീസണിലും വനിത ഡബിള്‍സില്‍ മാര്‍ട്ടീന തന്നെയാകും പങ്കാളിയെന്നും സാനിയ വ്യക്തമാക്കി. ഒരോ മല്‍സരം കഴിയും തോറും രണ്ടു പേരും തമ്മിലുള്ള ഐക്യം കൂടിവരികയാണ്. എങ്കിലും ഇനിയും കൂടുതല്‍ മെച്ചപ്പെടാന്‍ ഉണ്ടെന്നും സാനിയ പറഞ്ഞു.
Discussion about this post