ട്രോളന്മാർക്ക് വിരുന്നൊരുക്കി വീണ്ടും വയനാട് എം പി രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളിക്കൊപ്പം വെള്ളത്തിൽ ഇറങ്ങിയ രാഹുലിന്റെ പ്രവൃത്തി ആഘോഷമാക്കി മാർക്കറ്റ് ചെയ്യുന്ന കോൺഗ്രസ് നേതാക്കളെയും മാദ്ധ്യമങ്ങളെയും ഉൾപ്പെടെ ട്രോളുകയാണ് സോഷ്യൽ മീഡിയ.
‘രാഹുൽ കടലിൽ ചാടി രക്ഷപ്പെട്ടു, മോദി ചെയ്യുമോ ഇതു പോലെ?‘ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. കോൺഗ്രസ് മുങ്ങാൻ പോകുന്ന കപ്പലാണ്. അതിൽ നിന്നും കടലിൽ ചാടി രക്ഷപ്പെടുന്ന രാഹുലിന് ബുദ്ധി വെച്ചു എന്നാണ് ഒരു വിരുതൻ കമന്റ് ചെയ്തിരിക്കുന്നത്.
ഉത്തരേന്ത്യ പുറന്തള്ളിയ പാഴാണ് രാഹുൽ ഗാന്ധി എന്ന അനുരാഗ് ഠാക്കൂറിന്റെ കമന്റും സോഷ്യൽ മീഡിയ ആഘോഷമാക്കുന്നുണ്ട്. ഇതിനെല്ലാം വന്നടിയാനുള്ള ഇടമാണോ കേരളം എന്നാണ് ഒരാൾ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ പാവപ്പെട്ടവന്റെ വീട്ടിൽ പോയി ബോണ്ട തിന്ന് ഫോട്ടോഷൂട്ട് നടത്തുന്നത് നെഹ്രുവിന്റെ കാലം മുതൽ കോൺഗ്രസ് നേതാക്കളുടെ പതിവായിരുന്നു. ഇത്തരം രംഗങ്ങൾ ഇന്ന് ഭോജ്പുരി സിനിമകളിൽ മാത്രമാണ് കാണാൻ കഴിയുന്നതെന്നും ഒന്ന് മാറ്റിപ്പിടിക്കാനും ചിലർ ആവശ്യപ്പെടുന്നു.
ഇതൊക്കെ കാരണമാണ് ധർമ്മജൻ ബോൾഗാട്ടിയും ഇടവേള ബാബുവുമൊക്കെ കോൺഗ്രസിൽ ചേരാൻ മത്സരിക്കുന്നതെന്നും ട്രോളന്മാർ പരിഹസിക്കുന്നു.
Discussion about this post