ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കടകള്‍ക്ക് നേരെ ആക്രമണം. ചേര്‍ത്തലയിലാണ് ഹര്‍ത്താലിനിടെ ഒരു സംഘം കടകള്‍ക്ക് നേരെ ആക്രമണം നടത്തിയത്. എന്നാൽ ഇത് ഏത് വിഭാഗത്തിൽ പെട്ട ആളുകൾ ആണെന്നുംവ്യക്തതയില്ല. ഇവർ കടകള്‍ക്ക് തീയിട്ടുവെന്നാണ് വിവരം. നാല് കടകളാണ് ആക്രമണത്തില്‍ നശിച്ചത്.
ഇതോടെ സ്ഥലത്ത് പൊലീസ് സംഘം പരിശോധന ശക്തമാക്കി.അതേസമയം, സംഭവത്തില്‍ എട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. സുനീര്‍, അബ്ദുള്‍ ഖാദര്‍, യാസിര്‍, മുഹമ്മദ് അനസ്, നിഷാദ്, റിയാസ്, ഷാജുദ്ദീന്‍, അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
വയലാറിലെ നാഗംകുളങ്ങര കവലയില്‍ ഇന്നലെ രാത്രി ഏഴ് മണിക്കാണ് എസ്ഡിപിഐ പ്രവര്‍ത്തകരും ആര്‍എസ്‌എസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നന്ദു കൃഷ്ണയ്ക്ക് വെട്ടേറ്റത്. തലയ്ക്ക് പിന്നില്‍ വെട്ടേറ്റ നന്ദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Discussion about this post