ഇസ്ലാമാബാദ്: കടുകട്ടി ഇംഗ്ലീഷ് വാക്കുകളുടെ പ്രയോഗത്തിന്റെ പേരിൽ പ്രസിദ്ധനായ തിരുവനന്തപുരം എം പി ശശി തരൂരിനെ ട്രോളി പാകിസ്ഥാൻ കൊമേഡിയനായ അക്ബർ ചൗധരി തയ്യാറാക്കിയിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. ശശി തരൂരിനെ പോലെ എങ്ങനെ ഇംഗ്ലീഷ് സംസാരിക്കാം എന്നാണ് തമാശ രൂപേണ തയ്യാറാക്കിയിരിക്കുന്ന വീഡിയോയിൽ പറയുന്നത്.
വിവിധ സ്റ്റെപ്പുകളാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ അക്ബർ ഇംഗ്ലീഷ് ഡിക്ഷണറി കൊണ്ട് പാനീയമുണ്ടാക്കി കുടിക്കുന്നു. തുടർന്നുള്ള ഘട്ടങ്ങളിൽ ഡിക്ഷണറി സിരകളിൽ കുത്തി വെക്കുകയും ലഹരി വസ്തു പോലെ മൂക്കിൽ വലിക്കുകയും ചെയ്യുന്നു. തുടർന്ന് അക്ബർ ശശി തരൂരിനെ പോലെ ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങുന്നതാണ് വീഡിയോ.
How to speak English like @ShashiTharoor #ShashiTharoor #Defenestrate #Farrago #Floccinaucinihilipilification pic.twitter.com/08KwCq44SR
— Akbar Chaudry (@AkbarChaudry) February 25, 2021
വീഡിയോയുടെ അന്ത്യത്തിൽ ശശി തരൂരിന്റെ സ്വന്തം ശബ്ദമാണ് അക്ബർ ചൗധരി ഉപയോഗിച്ചിരിക്കുന്നത്. ഇതിന് അക്ബർ ചുണ്ടനക്കുക മാത്രമാണ് ചെയ്യുന്നത്. അക്ബറിന്റെ വീഡിയോയിലെ തമാശ ആസ്വദിച്ചും വിമർശനം ഉന്നയിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ശശി തരൂരും വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രിയെ കുറിച്ച് ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യാനും തരൂർ ആവശ്യപ്പെടുന്നു.
Discussion about this post