കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രമുഖ ബംഗാളി നടി ശ്രാവന്തി ചാറ്റർജി ബിജെപിയിൽ ചേർന്നു. ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പാർട്ടിയുടെ സംസ്ഥാന തെരഞ്ഞെടുപ്പ് ചുമതലയുള്ള കൈലാഷ് വിജയവർഗിയ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് താരം പാർട്ടി അംഗത്വം സ്വീകരിച്ചത്.
എട്ട് ഘട്ടങ്ങളിലായി നടക്കുന്ന പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് മാർച്ച് 27ന് ആരംഭിച്ച് ഏപ്രിൽ 29നാണ് അവസാനിക്കുന്നത്. മെയ് 2നാണ് ഫലപ്രഖ്യാപനം.
തുടർച്ചയായ മൂന്നാം തവണയും ഭരണം ലക്ഷ്യമിട്ട് ഇറങ്ങുന്ന മമത ബാനർജിയും ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്ര നേട്ടത്തിന്റെ ബലത്തിൽ മത്സരിക്കുന്ന ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. കോൺഗ്രസ്- ഇടത് സഖ്യവും മത്സര രംഗത്തുണ്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു.
Discussion about this post