പത്തനംതിട്ട: സംസ്ഥാനത്ത് സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. പത്തനംതിട്ട പെരുനാട് പഞ്ചായത്തില്‍ സി.പി.എം വിട്ട നൂറു കണക്കിന് പ്രവർത്തകർ ബിജെപിയിൽ ചേർന്നു.
സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് വാര്‍ഡിലെ മുഴുവന്‍ സി.പി.എം അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നു. സിപിഎം ഓഫീസും ഇതോടെ ബിജെപി പിടിച്ചെടുത്തു. പെരുനാട് പഞ്ചായത്തിലെ ബി.ജെ.പിയുടെ കക്കാട് വാര്‍ഡ് അംഗം അരുണ്‍ അനിരുദ്ധന് സി.പി.എം പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേറ്റിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വാര്‍ഡിലെ മുഴുവന്‍ സി.പി.എം അംഗങ്ങളും ബി.ജെ.പിയില്‍ ചേര്‍ന്നത്.
ബി.ജെ.പി പ്രവര്‍ത്തകനും വാര്‍ഡ് അംഗവുമായ അരുണ്‍ അനിരുദ്ധന് ഞായറാഴ്ച വൈകീട്ടാണ് സി.പി.എം ജില്ല കമ്മിറ്റി അംഗവും പെരുനാട് പഞ്ചായത്ത് പ്രസിഡന്റുമായ പി.എസ്. മോഹനന് ഉള്‍പ്പെടെയുള്ള സി.പി.എം പ്രവര്‍ത്തകരില്‍നിന്ന് മര്‍ദനമേല്‍ക്കുന്നത്. തുടർന്ന് ചൊവ്വാഴ്ച വൈകീട്ട് പെരുനാട് എരുവാറ്റുപുഴ ജങ്ഷനില്‍ ബി.ജെ.പി നടത്തിയ പ്രതിഷേധ യോഗത്തിൽ വെച്ചാണ് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നതും സിപിഎം ഓഫീസ് അടക്കം ബിജെപി ഓഫീസ് ആയി മാറിയതും.
Discussion about this post