ബംഗലൂരു: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫാപ്രഖ്യാപന ദിവസമായ മെയ് മൂന്നിന് പശ്ചിമ ബംഗാളിൽ ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി നേതാവ് തേജസ്വി സൂര്യ. തെരഞ്ഞെടുപ്പിൽ ബിജെപി ഇരുന്നൂറിലധികം സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരുടെ അക്രമ രാഷ്ട്രീയത്തിന്റെ പാരമ്പര്യമാണ് ബംഗാളിൽ മമത ബാനർജിയും പിന്തുടരുന്നത്. എന്നാൽ ബിജെപി അധികാരത്തിലെത്തിയാൽ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളും രക്തച്ചൊരിച്ചിലുകളും അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിനെതിരെയും തേജസ്വി സൂര്യ പ്രതികരിച്ചു. തെറ്റ് ചെയ്യാത്തവർക്ക് ഒന്നിനെയും ഒളിക്കേണ്ടതോ ഭയക്കേണ്ടതോ ആയ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പ്രകടനം എ ഐ എ ഡി എം കെ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post