കൊച്ചി: ഡോളർ കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാർക്കും പങ്കെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. സ്വപ്ന കസ്റ്റംസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിൽ ഇക്കാര്യം വിശദമാക്കുന്നു.
മുഖ്യമന്ത്രിക്ക് യുഎഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും ഇരുവർക്കും ഇടയിൽ നേരിട്ട് സാമ്പത്തി ഇടപാടുകൾ നടന്നിട്ടുണ്ടെന്നും മൊഴിയിൽ പറയുന്നു. മുഖ്യമന്ത്രിക്ക് പുറമേ നിയമസഭാ സ്പീക്കറും മൂന്നു മന്ത്രിമാരും കോൺസുലർ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായും സ്വപ്ന നൽകിയ രഹസ്യ മൊഴിയിലുള്ളതായി കസ്റ്റംസ് പറയുന്നു.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്ഥിരീകരിക്കുന്ന പ്രതിയുടെ മൊഴി പുറത്ത് വന്നത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് സൂചന. ബിജെപി ഉൾപ്പെടെയുള്ളവരുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന വിവരങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.
Discussion about this post