ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി നേരിട്ടുള്ള ധനസമാഹരണം പൂർത്തിയായതായി വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. നാൽപ്പത്തിയഞ്ച് ദിവസം നീണ്ടു നിന്ന ധനസമാഹരണ യജ്ഞം ഫെബ്രുവരി 27ന് പൂർത്തിയായതായി രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. നിലവിൽ 2500 കോടിയോളം രൂപ പിരിഞ്ഞതായി സംഘടന വിശദീകരിച്ചു.
നാല് ലക്ഷം ഗ്രാമങ്ങളിലായി ഒൻപത് ലക്ഷം വളന്റിയർമാർ ചേർന്ന് പത്ത് കോടി ഭവനങ്ങളിൽ നിന്നാണ് ധനസമാഹരണം നടത്തിയത്. ഏപ്രിൽ മാസത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കാം കുറിക്കാനാണ് പദ്ധതി.
2020 ഡിസംബറിലായിരുന്നു ക്ഷേത്ര നിർമ്മാണത്തിന് രാജ്യവ്യാപക ധനസമാഹരണ യജ്ഞം നടത്താൻ തീരുമാനിച്ചത്. ബിജെപിയുടെ ചിരകാല സ്വപ്നമായ രാമക്ഷേത്ര നിർമ്മാണത്തിന് 2019 നവംബർ മാസത്തിലെ സുപ്രീം കോടതി വിധിയോടെയാണ് ചിറക് മുളച്ചത്. 2020 ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്ര നിർമ്മാണത്തിന്റെ ഭൂമിപൂജ നടത്തി.
Discussion about this post