തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ശ്രീലങ്കൻ ബോട്ടുകൾ കോസ്റ്റ്ഗാർഡ് പിടിച്ചെടുത്തു. മൂന്ന് ബോട്ടുകളിലായി ആകെ 19 പേരുണ്ടായിരുന്നതായാണ് വിവരം. ലഹരിക്കടത്താണെന്ന് സംശയിക്കുന്നു.
പരിശോധനയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോസ്റ്റ്ഗാര്‍ഡ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം മുതല്‍ വിഴിഞ്ഞം മേഖലയില്‍ കോസ്റ്റ്ഗാര്‍ഡ് വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടെയാണ് മൂന്ന് ശ്രീലങ്കന്‍ ബോട്ടുകള്‍ പിടികൂടിയത്.
വൈകിട്ടോടെ ഈ ബോട്ടുകള്‍ വിഴിഞ്ഞത്തേക്കോ കൊച്ചിയിലേക്കോ മാറ്റും. ഇതിനുശേഷം വിശദവിവരങ്ങള്‍ പുറത്തുവിടുമെന്നാണ് വിവരം.
Discussion about this post