തിരുവനന്തപുരം: ഭാര്യമാർക്കും ബന്ധുക്കൾക്കും സീറ്റ് നൽകുന്നു എന്ന ആരോപണം ശക്തമാകവെ പിന്തിരിഞ്ഞ് സിപിഎം. തരൂരിൽ എ കെ ബാലന്റെ ഭാര്യ പി കെ ജമീല സ്ഥാനാർത്ഥിയാകില്ല. ജമീലയുടെ സ്ഥാനാർത്ഥിത്വം വലിയ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് തീരുമാനം.
പോസ്റ്റർ യുദ്ധമടക്കം രൂക്ഷമായ സാഹചര്യത്തിൽ ജമീലയുടെ സ്ഥാനാർത്ഥിത്വം പാലക്കാട് ജില്ലയിലാകെ സി പി എമ്മിന് ദോഷം ചെയ്യുമെന്ന സാഹചര്യത്തിലാണ് തീരുമാനം. പാർട്ടിയിൽ അംഗം പോലുമല്ലാത്ത ഒരാളെ സ്ഥാനാർത്ഥിയാക്കുന്നതിന് എതിരേ സിപിഎമ്മിൽ പ്രതിഷേധം ശക്തമായിരുന്നു.
പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത് എന്ന് പാലക്കാട്ട് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അധികാരമില്ലെങ്കില്‍ ജീവിക്കാനാവില്ലെന്ന ചില നേതാക്കളുടെ അടിച്ചേല്‍പിക്കല്‍ അംഗീകരിക്കാനാവില്ലെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. സിപിഎം ജില്ലാ കമിറ്റി ഓഫീസ്, പ്രസ് ക്ലബ് എന്നിവയുടെ സമീപത്തും എ കെ ബാലന്റെ വീടിന് സമീപവും പോസ്റ്റർ പതിച്ചിരുന്നു.
Discussion about this post