ചെന്നൈ: തമിഴ്നാട്ടിൽ മതമൗലികവാദികൾക്ക് കുടപിടിച്ച് കമൽഹാസൻ. നിയമസഭാ തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐയുമായി ചേർന്ന് മത്സരിക്കും. കമൽഹാസൻ നേതൃത്വം നൽകുന്ന മൂന്നാം മുന്നണി എസ് ഡി പിഐക്ക് 18 സീറ്റ് നൽകും.
എസ്ഡിപിഐ-മക്കള്‍ നീതി മയ്യം നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റിന്റെ കാര്യത്തിൽ ധാരണയായത്. എസ്ഡിപിഐ തമിഴ്‌നാട് ഘടകം നേതാവ് അബ്ദുല്‍ മജീദ് ഇക്കാര്യം സ്ഥിരീകരിച്ചു. നടന്മാരായ വിജയകാന്ത്, ശരത്കുമാർ എന്നിവരും കമൽഹാസന്റെ മൂന്നാം മുന്നണിയിലാണ്. എസ് ഡി പി ഐയെ മുന്നണിയിലെടുത്തതിൽ ഇവർക്ക് അതൃപതിയുണ്ട് എന്നാണ് വിവരം. മുസ്ലീം മൗലികവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്ന നേതാവാണ് വിജയകാന്ത്.
മറ്റൊരു വർഗീയ കക്ഷിയായ മുസ്ലിം ലീഗ് തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലാണുള്ളത്. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ഈ സഖ്യത്തിന്റെ ഭാഗമാണ്.
Discussion about this post