ഡൽഹി; നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സാധ്യത പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചു. സ്ഥാനാർത്ഥി പട്ടിക ദേശീയ നേതൃത്വം നാളെ പ്രഖ്യാപിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. തൃശൂരില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയാണ് എല്ലാ മണ്ഡലങ്ങളിലേയും സാധ്യതാ പട്ടികകൾക്ക് അംഗീകാരം നൽകിയത്.
സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച സാദ്ധ്യതാ പട്ടിക ഇന്ന് ഡൽഹിയിൽ വച്ച് ദേശീയ നേതൃത്വത്തിന് കൈമാറും. നാളെ ചേരുന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിൽ സ്ഥാനാർത്ഥികളെ കുറിച്ച് അന്തിമ തീരുമാനമുണ്ടാകും. ജയസാധ്യത കണക്കിലെടുത്താണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.
ബിജെപി തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, ഇ. ശ്രീധരന്‍,കുമ്മനം രാജശേഖരന്‍,കേരള പ്രഭാരി സി.പി. രാധാകൃഷ്ണന്‍, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post