ചെന്നൈ: കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിൽ മഹിളാ മോര്‍ച്ച ദേശീയ പ്രസിഡന്റ് വനതി ശ്രീനിവാസൻ ബിജെപി സ്ഥാനാർത്ഥിയാകും. നടൻ കമൽഹാസൻ മത്സരിക്കുന്ന മണ്ഡലമാണ് കോയമ്പത്തൂർ സൗത്ത്.
കോണ്‍ഗ്രസ്, അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാനാര്‍ഥികളും കോയമ്പത്തൂർ സൗത്തിൽ മത്സര രംഗത്തുണ്ട്. മുരുകനാണ് ഇത്തവണത്തെ പ്രചാരണ വിഷയമെന്നും മണ്ഡലം പിടിച്ചെടുക്കുമെന്നും ബിജെപി വ്യക്തമാക്കി.
തമിഴ്നാടിന്റെ ആത്മചൈതന്യം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മുരുകനെതിരെ നിരീശ്വരവാദികളും ഡിഎംകെ ആശയപ്രചാരകരും നടത്തുന്ന പ്രചാരണങ്ങൾ തുറന്നു കാട്ടാൻ ബിജെപിക്ക് സാധിച്ചിരുന്നു. മുരുക ഭക്തരെ സംഘടിപ്പിച്ച് തമിഴ്നാട്ടിൽ ബിജെപി യാത്രയും സംഘടിപ്പിച്ചിരുന്നു. മുരുകനെതിരായ ആക്രമണങ്ങളെ ശക്തമായി ചെറുക്കാൻ തങ്ങൾക്ക് മാത്രമേ സാധിക്കൂവെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും ബിജെപിക്ക് സാധിച്ചിരുന്നു.
അയോധ്യയിൽ രാമക്ഷേത്രം എന്ന വാഗ്ദാനം ബിജെപി പാലിച്ചതും ശബരിമല വിഷയത്തിൽ കേരള സർക്കാർ നിലപാട് മാറ്റിക്കാൻ ബിജെപിക്ക് സാധിച്ചതും മുരുകഭക്തർ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
Discussion about this post