പത്തനംതിട്ട: ബജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോന്നിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ എത്തി വരണാധികാരി പി. വിജയകുമാറിനാണ് കെ സുരേന്ദ്രൻ പത്രിക സമർപ്പിച്ചത്. ആദ്യ സെറ്റ് പത്രികയാണ് കോന്നിയില്‍ ഇന്ന് സമര്‍പ്പിച്ചത്.
വരും ദിവസങ്ങളില്‍ രണ്ട് സെറ്റ് പത്രികകൾ കൂടി സമര്‍പ്പിക്കുമെന്ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചശേഷം കെ. സുരേന്ദ്രന്‍ പറഞ്ഞു. കോന്നിക്ക് പുറമെ മഞ്ചേശ്വരത്തും കെ സുരേന്ദ്രൻ മത്സരിക്കുന്നുണ്ട്. കോന്നി അയ്യന്റെ മണ്ണാണെന്നും അവിടെ നല്ല വിജയപ്രതീക്ഷയാണ് തനിക്കുള്ളതെന്നും കെ സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. കോന്നി തെരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തോതിൽ വോട്ട് വർദ്ധനവുണ്ടായിരുന്നു. വികസനം വരാന്‍ എന്‍ഡിഎ സര്‍ക്കാര്‍ ജയിക്കണമെന്ന ബോധം ജനങ്ങൾക്കുണ്ടെന്നും കെ സുരേന്ദ്രൻ അറിയിച്ചു.
തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
Discussion about this post