പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഡി വൈ എഫ് ഐ നേതാവ് അറസ്റ്റിൽ. റാന്നി പെരുനാട്ടിലാണ് സംഭവം.
പതിനാറ് വയസുകാരിയെ പീഡിപ്പിച്ച മാടമൺ സ്വദേശിയെ പെരുനാട് പോലീസാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
പ്രതി പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ പ്രതിയെ പിടികൂടിയ വിവരം പുറത്തറിയാതിരിക്കാൻ പോലീസ് ശ്രമിക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. ഇയാളുടെ പേരു വിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
Discussion about this post