പട്ന: ബിഹാറിലെ പ്രത്യേക സായുധ പൊലീസ് ബില്ലിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം അഴിച്ചു വിട്ട ആർജെഡി നേതാക്കൾക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. നിയമസഭയിൽ സ്പീക്കറുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച വനിതാ എം എൽ എമാരെ വനിതാ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
നിയമസഭയിലെ ട്രഷറി ബെഞ്ചുകളിൽ കയറി വെല്ലുവിളി മുഴക്കിയ എം എൽ എമാരെ വാച്ച് ആൻഡ് വാർഡുമാർ ഇടപെട്ട് പിന്തിരിപ്പിച്ചു. സഭയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളെ മർദ്ദിച്ചതായി പ്രതിപക്ഷ എം എൽ എമാർ പരാതിപ്പെട്ടു. എസ്പി തന്റെ നെഞ്ചിന് ഇടിച്ചതായി എം എൽ എ സത്യേന്ദ്ര കുമാർ പറഞ്ഞു.
സഭയ്ക്ക് പുറത്ത് അക്രമം അഴിച്ചു വിട്ടതിന് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി യാദവിനെയും തേജ് പ്രതാപ് യാദവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമികൾ വൻ തോതിൽ പൊതുമുതൽ നശിപ്പിച്ചു.
പൊലീസിന് കൂടുതൽ അധികാരം നൽകുന്നതാണ് നിലവിൽ നിതീഷ് കുമാർ സർക്കാർ കൊണ്ടു വന്നിരിക്കുന്ന പൊലീസ് നിയമം. മന്ത്രി ബിജേന്ദ്ര യാദവാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്.
Discussion about this post