കൊല്ലം; ഇടത് എം എൽ എ കോവൂർ കുഞ്ഞുമോനെ കഴുത്തിന് പിടിച്ചു തള്ളി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ. കൊല്ലം കുന്നത്തൂരിൽ എൽഡിഎഫ് യോഗത്തിനെത്തിയ കോവൂർ കുഞ്ഞുമോൻ എംഎൽഎയെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പരസ്യമായി അപമാനിച്ചത്.
മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെ ആയിരുന്നു എം എൽ എയ്ക്ക് ദുരനുഭവമുണ്ടായത്. എംഎൽഎയെ അപമാനിച്ച ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നും മുഖ്യമന്ത്രി കുന്നത്തൂരിലെ വോട്ടർമാരോട് മാപ്പു പറയണമെന്നും യുഡിഎഫ് ആരോപിച്ചു.
എന്നാൽ തിരക്കു നിയന്ത്രിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ എംഎൽഎയെ തിരിച്ചറിയാതെ പോയതാണെന്നും മറ്റ് വ്യാഖ്യാനങ്ങൾ ആവശ്യമില്ലെന്നും എം എൽ എയുടെ ഓഫീസ് അറിയിച്ചു. കോവൂർ കുഞ്ഞുമോന് വോട്ടർമാരുടെ മുന്നിൽ വെച്ച് പരസ്യമായി അപമാനം ഏൽക്കേണ്ടി വന്നതിന്റെ ജാള്യതയിലാണ് മണ്ഡലത്തിലെ ആർ എസ് പി (ഇടത്) പ്രവർത്തകർ.
Discussion about this post