കോഴിക്കോട്: സെൽഫി എടുക്കുന്നതിനിടെ വാഹനത്തിൽ നിന്നും വീണ് കൊടുവള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് റസാഖിന് പരിക്ക്. മുഖത്തും നെറ്റിക്കും പരുക്കേറ്റ റസാഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിക്കപ്പിൽ റോഡ് ഷോ നടത്തുന്നതിനിടെ സെല്‍ഫി എടുക്കാന്‍ കുട്ടികള്‍ വാഹനത്തില്‍ കയറിയിരുന്നു. ഇത് അറിയാതെ ഡ്രൈവര്‍ വാഹനം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയില്‍ വെച്ചായിരുന്നു അപകടം.
വിദഗ്ദ്ധ ചികിത്സക്കായി റസാഖിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post