കാസർകോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ ഇസ്ലാമിക ധ്രുവീകരണത്തിന് ശ്രമം. മഞ്ചേശ്വരം മണ്ഡലത്തില്‍ കെ സുരേന്ദ്രനെ പരാജയപ്പെടുത്താൻ മുസ്ലീം ലീഗിന് പിന്തുണ പ്രഖ്യാപിച്ച് തീവ്ര ഇസ്ലാമിക സംഘടനയായ എസ്ഡിപിഐ.
വരും ദിവസങ്ങളില്‍ മുസ്ലിം ലീഗിനു വേണ്ടി സജീവമായ പ്രചാരണവുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങുമെന്ന് എസ്ഡിപിഐ ജില്ലാ നേതൃത്വം വ്യക്തമാക്കി. മുസ്‌ലിം ലീഗ് സെക്രട്ടറി എ.കെ.എം അഷ്‌റഫാണ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർത്ഥി.
മഞ്ചേശ്വരത്ത് മുസ്ലീം സംഘടനകളെ ഏകോപിപ്പിച്ച് സ്‌ക്വാഡ് വര്‍ക്ക് ഉൾപ്പെടെ നടത്താൻ നേരിട്ട് രംഗത്തിറങ്ങാനാണ് എസ്ഡിപിഐ തീരുമാനിച്ചിരിക്കുന്നത്. വിഷയത്തില്‍ യുഡിഎഫിനെതിരെ ശക്തമായ പ്രതികരണവുമായി മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രൻ രംഗത്തെത്തി. മുല്ലപ്പള്ളിയും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിലപാട് വ്യക്തമാക്കണം.പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ വാങ്ങുന്നത് രാജ്യദ്രോഹമാണെന്നും അദേഹം ഓർമ്മിപ്പിച്ചു.












