ബാലരാമപുരം: പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ തിരക്കേറിയ ബാലരാമപുരം ജംക്‌ഷനില്‍ ട്രാഫിക് ഡ്യൂട്ടിക്ക് ആളില്ലാതായി. സ്ഥിരമായി ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെ ഉള്ളവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചതാണ് പ്രശ്നത്തിന് ഇടയാക്കിയത്.
ജംക്‌ഷനില്‍ ട്രാഫിക് കൂടിയതോടെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്നാണ് ഒരു മണിക്കൂറോളം ട്രാഫിക് നിയന്ത്രിച്ചത്. പോലീസെത്തുമ്പോളേക്കും വാഹനങ്ങള്‍ നിരനിരയായി റോഡില്‍ നിറഞ്ഞു.
Discussion about this post