തിരുവനന്തപുരം: മണ്ഡലത്തിലെ പലരിലും ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിലെ ഇത്തവണത്തെ ജനവിധി വളരെ രസകരമായിരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരത്തെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാര്‍ പറഞ്ഞു.
”ബി ജെ പി ശക്തമായതോടെ ത്രികോണ മത്സരമാണ് കേരളത്തില്‍ നടക്കുന്നത്. അതിശക്തമായ പോളിങ് ഇത്തവണ നടക്കും. വളരെ രസകരമായ വിധിയുണ്ടാവാനാണ് സാധ്യത. മാറ്റം എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ റിസല്‍റ്റും മെയ് രണ്ടിന് കാണാന്‍ സാധിക്കും. നമുക്ക് നമ്മുടെ ഭാഗം മാത്രമേ കാണാന്‍ സാധിക്കൂ. പ്രചരണത്തിന് നമ്മള്‍ ചെല്ലുമ്പോൾ വോട്ടര്‍മാര്‍ നമ്മളോട് സ്നേഹത്തോടെ പെരുമാറും. അതുപോലെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ ചെല്ലുമ്പോളും അവര്‍ അതുപോലെ തന്നെയായിരിക്കും പെരുമാറുക. ഭരണവിരുദ്ധ വികാരമുണ്ടെന്ന് മനസിലായിട്ടുണ്ട്.” കൃഷ്ണകുമാര്‍ പറയുന്നു.
കഴിഞ്ഞ തവണ ശ്രീശാന്ത് 35000 ത്തിലേറെ വോട്ട് നേടിയ സ്ഥാനത്ത് ടെലിവിഷന്‍ താരമായ കൃഷ്ണകുമാറിലൂടെ ജയം മാത്രമാണ് ബിജെപി ലകഷ്യമിടുന്നത്. പരിചയ സമ്പന്നർക്കിടയിൽ വേറിട്ട രീതിയിലെ കൃഷ്ണകുമാറിന്റെ പ്രചാരണത്തില്‍ ഇടത് വലതു മുന്നണികള്‍ക്ക് വലിയ ആശങ്കയുണ്ട്. ഇതിനകം പല സര്‍വ്വെകളും കൃഷ്ണകുമാറിന് ജയം പ്രവചിച്ചിരുന്നു.
Discussion about this post