കൊച്ചി: മതിയായ യാത്രാ രേഖകളില്ലാതെ ശ്രീലങ്കൻ പൗരന്മാരെ കൊച്ചിയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. വിദേശത്തേക്ക് കടക്കാനായി കൊച്ചിയിലെത്തിയ ശേഷം അപ്രത്യക്ഷരായ ഇരുപത് ശ്രീലങ്കൻ പൗരന്മാരെ കുറിച്ചാണ് അന്വേഷണം തുടരുന്നത്.
ഏജന്റുമാര്‍ പിടിയിലായെന്ന് അറിഞ്ഞതോടെ തെരഞ്ഞെടുപ്പിന്റെ തലേദിവസം ഇവര്‍ കൊച്ചി വിട്ടതായാണ് വിവരം. മുനമ്പം തീരം വഴി ബോട്ട് മാർഗ്ഗം ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലേക്ക് കടത്താമെന്ന് ഏജന്റുമാർ പറഞ്ഞത് വിശ്വസിച്ച് എത്തിയവരാണ് ഇവർ.
മനുഷ്യക്കടത്തായിരുന്നു ഉദ്ദേശ്യമെന്നാണ് സംശയിക്കപ്പെടുന്നത്. ഏജന്റുമാരെന്ന് സംശയിക്കുന്ന രണ്ട് പേരെ തൂത്തുക്കുടി പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ശ്രീലങ്കൻ പൗരന്മാർ സ്ഥലം വിടുകയായിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്.
Discussion about this post