കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കിടെ വൈറൽ ആകുകയും പിന്നീട് പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെടുകയും ചെയ്ത ചിത്രത്തിന്റെ നിജസ്ഥിതി വ്യക്തമാക്കി ചിത്രത്തിൽ പ്രധാനമന്ത്രിക്കൊപ്പം താരമായ വ്യക്തി നേരിട്ട് രംഗത്ത്. മുന്‍കൂട്ടി പദ്ധതിയിട്ട് തെരഞ്ഞെടുപ്പിന് വേണ്ടി കൃത്രിമം നടത്തി സൃഷ്ടിച്ച ചിത്രം എന്ന പ്രതിപക്ഷത്തിന്റെ ആരോപണം വസ്തുതകളുടെ അടിസ്ഥാനത്തിൽ തെറ്റാണെന്ന് തെളിയിക്കുകയാണ് ചിത്രത്തിലെ മുസ്ലീം വേഷധാരി.
‘ഞാനാണയാൾ, പേര് സുൾഫിക്കർ അലി. വര്‍ഷങ്ങളായി ബി.ജെ.പിയുടെ സജീവ പ്രവർത്തകനും ഭാരവാഹിയുമാണ്. നിലവിൽ ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് കൊല്‍ക്കത്ത ജില്ല പ്രസിഡന്‍റാണ്. പ്രധാനമന്ത്രിക്കൊപ്പമുള്ള തന്റെ ചിത്രം വർഷങ്ങളുടെ ആഗ്രസാഫല്യമാണ്. അത് വിവാദമാക്കുന്നവർ സ്വയം പരിഹാസ്യരാവുകയാണ്‘. യുവാവ് പറയുന്നു.
‘അദ്ദേഹമെത്തിയപ്പോള്‍ ഞാന്‍ കൈയുയര്‍ത്തി അഭിവാദ്യം ചെയ്തു. പ്രധാനമന്ത്രി തിരിച്ചും അഭിവാദ്യം ചെയ്തു. പിന്നീട് എന്‍റെ അടുത്തേക്ക് വന്ന് എന്താണ് പേരെന്ന് ചോദിച്ചു. എന്തെങ്കിലും വേണ്ടതുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. എനിക്ക് എം.എല്‍.എ ടിക്കറ്റും കൗണ്‍സിലര്‍ പോസ്റ്റും ഒന്നും വേണ്ടെന്നും കൂടെനിന്ന് ഒരു പടം എടുത്താല്‍ മതിയെന്നും പറഞ്ഞു. അപ്പോൾ അദ്ദേഹം സന്തോഷത്തോടെ അത് സമ്മതിക്കുകയും സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പുകൾക്ക് പുഞ്ചിരിയോടെ മറുപടി നൽകി ഫോട്ടോ എടുക്കാൻ ഒപ്പം നിൽക്കുകയുമായിരുന്നു. ലാളിത്യതിന്റെ പ്രതീകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആ ലാളിത്യമാണ് എന്നെ പോലെയുള്ള പുതിയ തലമുറയെ അദ്ദേഹത്തിന്റെ ആരാധകരാക്കുന്നത്‘. സുൾഫിക്കർ അലി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ചിത്രത്തിൽ വ്യക്തത വരുത്തി ചിത്രത്തിൽ ഉൾപ്പെട്ടയാൾ തന്നെ രംഗത്ത് വന്നതോടെ വിമർശകരുടെ വായടഞ്ഞു. ‘ഇല്ലാത്ത പരിക്ക് ഉണ്ടെന്ന് കാട്ടി കാലിൽ ബാൻഡേജും കെട്ടി ഫോട്ടോഷൂട്ട് നടത്താൻ മമത ബാനർജി എന്നല്ല അദ്ദേഹത്തിന്റെ പേര്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കരിംപൂച്ചകളുമായി ആദിവാസിയുടെ കുടിലിൽ പോയി അവന്റെ ചപ്പാത്തിയും കഴിച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ട് തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവന് വേണ്ടി ഒന്നും ചെയ്യാതെ ഇറ്റലിയിലേക്ക് പറക്കാൻ രാഹുൽ ഗാന്ധിയെന്നുമല്ല അദ്ദേഹത്തിന്റെ പേര്. ഇത് നരേന്ദ്ര മോദിയാണ്, ബംഗാളിന്റെ മാത്രമല്ല, മുഴുവൻ ഇന്ത്യയുടെയും ഹൃദയം കീഴടക്കിയ ദേശീയ നേതാവ്.‘ ചിത്രം പങ്കു വെച്ചു കൊണ്ട് മഹിളാ മോർച്ച ദേശീയ നേതാവ് പ്രീതി ഗാന്ധി അഭിപ്രായപ്പെട്ടു.
BJP has won West Bengal!! pic.twitter.com/10cQ1T6f8n
— Priti Gandhi (Modi ka Parivar) (@MrsGandhi) April 3, 2021
Discussion about this post