ഡൽഹി: ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളത്തിലെ ആരോഗ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന വിവാദത്തില്‍ മറുപടി പറയവേ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പരമാവധി വേഗത്തില്‍ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന് കേന്ദ്രത്തിന്റെ ഉത്തരവ് ഉണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് കാണിക്കാന്‍ വെല്ലുവിളിക്കുകയാണെന്ന് വി മുരളീധരൻ പറഞ്ഞു.
പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാന്‍ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: കേരളത്തിന്റെ ആരോഗ്യമന്ത്രി വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്….
രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ പരമാവധി വേഗത്തിൽ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന കേന്ദ്ര ഉത്തരവ് ഒന്ന് കാണിക്കാമോ ?
ഇതോടൊപ്പം ചേർത്തിട്ടുള്ളത് ഐസിഎംആർ നിർദേശങ്ങളാണ്….
രോഗലക്ഷണത്തിന് പത്താം ദിവസം മറ്റ് കുഴപ്പങ്ങളില്ലെങ്കിൽ ഡിസ്ചാർജ് ചെയ്യാം…
അപ്പോഴും ഐസൊലേഷൻ നിർബന്ധം…
പത്തുദിവസമായോ മുഖ്യമന്ത്രിക്ക് രോഗലക്ഷണം ഉണ്ടായിട്ട് ?
അങ്ങനെയെങ്കിൽ മെഡിക്കൽ കോളേജ് സൂപ്രണ്ടിന് തെറ്റിയിട്ടുണ്ടോ ?
മാത്രവുമല്ല, ഇപ്പോഴും പോസിറ്റീവായ മുഖ്യമന്ത്രിയുടെ ഭാര്യ എങ്ങനെയാണ് പിപിഇ കിറ്റ് പോലും ഇടാതെ കാറിൽ കയറിപ്പോകുന്നത് ?
കോവിഡ് പോസിറ്റീവായ മകളുടെ പ്രൈമറി കോൺടാക്റ്റ് ആയിരിക്കെയല്ലേ പരിവാര സമേതം വോട്ടു ചെയ്യാൻ വന്നത് ?
പബ്ലിസിറ്റിക്കു വേണ്ടി എന്ത് അശാസ്ത്രീയതയും പറയാൻ മടിയില്ലാത്തയാളാണ് കെ.കെ ശൈലജ എന്ന് അറിയാം….
കഴിഞ്ഞ വർഷം പരിശോധനകളുടെ എണ്ണം കൂട്ടണമെന്ന ICMR മാർഗനിർദേശം പാലിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ trace, quarantine, test, treat എന്നതാണ് കേരളത്തിന്റെ നയമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു…
മഹാമാരിയിൽ trace അഥവാ സമ്പർക്ക പട്ടിക തയാറാക്കൽ സാധ്യമല്ലെന്ന് പറഞ്ഞതിനെ പുച്ഛിച്ച് തള്ളി….
അതിൻ്റെ ദുരന്തം കേരളം ഏറ്റുവാങ്ങി…
കോവിഡ് രോഗികളെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കില്ല എന്നിരിക്കെ കോവിഡ് പോസിറ്റീവായവർക്ക് വേണ്ടി പ്രത്യേക വിമാന സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ട ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയുമാണ് കേരളത്തിലുള്ളത്….!
ഇനിയെങ്കിലും ന്യായീകരണം അവസാനിപ്പിച്ച് പറ്റിയ തെറ്റ് കേരളത്തോട് ഏറ്റുപറയാനുള്ള പക്വത ഇരുവരും കാട്ടണം…..
https://www.facebook.com/VMBJP/posts/3857851757644158
Discussion about this post