എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സർക്കാരിനെയും പരോക്ഷമായി പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ.
‘ഇഡിക്കെതിരായ കേസും ചവറ്റുകുട്ടയിൽ വീണെന്ന് അറിഞ്ഞ സയാമീസ് ഹൃദയൻ…‘ എന്ന തലക്കെട്ടിൽ വരവേൽപ്പ് സിനിമയിൽ ജാള്യതയോടെ നിൽക്കുന്ന ജഗദീഷ് അവതരിപ്പിക്കുന്ന വത്സൻ എന്ന കണ്ടക്ടർ കഥാപാത്രത്തിന്റെ ചിത്രമാണ് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ പങ്ക് വെച്ചിരിക്കുന്നത്. അണികൾ ആവേശപൂർവം പിണറായി വിജയനെ വിളിക്കുന്ന ഇരട്ട ചങ്കൻ എന്ന പ്രയോഗത്തെ വ്യംഗ്യമായി പരിഹസിക്കുന്ന ‘സയാമീസ് ഹൃദയൻ‘ എന്ന പ്രയോഗം സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.
https://www.facebook.com/panickar.sreejith/posts/4005183639501681
നേരത്തെ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേരളം ഒരു സ്വതന്ത്ര രാജ്യമാണെന്ന പിണറായി വിജയന്റെ നിലപാടിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും പരിഹസിച്ചിരുന്നു.
Discussion about this post