തൃശൂർ: പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റുകളിലിട്ട് യുവാവിന്റെ ക്രൂരത. തൃശൂർ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതിയുടെ പരാതി. ഫോൺ നമ്പർ ഉൾപ്പെടെ അശ്ലീല സൈറ്റുകളിൽ ഇട്ടിരിക്കുന്നതിനാൽ കടുത്ത മാനസിക സമ്മർദ്ദമാണ് പെൺകുട്ടി അനുഭവിക്കുന്നത്.
പ്രതി മുഹമ്മദ് ഹാഫിസ് നിലവിൽ വിദേശത്താണ്. ഇയാൾ നാട്ടിലെത്താതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പൊലീസിന്റെ നിലപാട്. മതം മാറ്റാൻ ഇയാൾക്ക് പണം ലഭിച്ചിരുന്നതായി സംശയമുണ്ടെന്ന് പെൺകുട്ടി പറയുന്നു.
മാനസികമായി തകർന്നിരിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പെൺകുട്ടി പറയുന്നു. കാട്ടകാമ്പാൽ പഞ്ചായത്തിലെ മുൻ അംഗമാണ് മുഹമ്മദ് ഹാഫിസിന്റെ മാതാവ് സുഹറ. രാഷ്ട്രീയ സ്വാധീനമുള്ള പ്രതിയുടെ കുടുംബാംഗങ്ങൾ പൊലീസിനെ സ്വാധീനിച്ചിരിക്കാമെന്നും പെൺകുട്ടി പറയുന്നു.
ലൈംഗീക വൈകൃതങ്ങളുള്ള മുഹമ്മദ് ഹാഫിസ് ഇതിന് മുൻപും നിരവധി കേസുകളിൽ അകപ്പെട്ടിട്ടുള്ളയാളാണ്. വീടിന് സമീപത്തെ സ്ത്രീയുടെ കുളിമുറിയിൽ ഒളികാമറ വെച്ചതിന് ഇയാൾക്കെതിരെ കേസുണ്ടായിരുന്നു. ഇയാളുടെ പിതൃസഹോദരൻ അഡ്വക്കേറ്റ് ലത്തീഫിന്റെ സഹായവും ഇയാൾക്കുണ്ട്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടിക്ക് വിദ്യാഭ്യാസപരമായി ഉന്നത യോഗ്യതകൾ ഉള്ളതാണ്. മതം മാറ്റാൻ പ്രതിയുടെ ഒപ്പമുണ്ടായിരുന്ന ആളുകൾ ആരും ഇപ്പോൾ തിരിഞ്ഞു നോക്കാനില്ലെന്നും പെൺകുട്ടി പറയുന്നു.
Discussion about this post