തിരുവനന്തപുരം: കൊവിഡിന്‍റെ തീവ്രവ്യാപനത്തിന്റെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ. രാത്രി 9 മണി മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക.
രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണമെങ്കിലും പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. ടാക്സികളില്‍ നിശ്ചിത ആളുകള്‍ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മള്‍ട്ടിപ്ലക്സുകളുടേയും സമയം രാത്രി എഴര മണി വരെയാക്കിക്കുറച്ചു. നാളെയും മറ്റനാളും 3 ലക്ഷം പേര്‍ക്ക് കൊവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിവസം ആഘോഷങ്ങളും ആള്‍ക്കൂട്ടവും പാടില്ലെന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.
Discussion about this post