ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പതിനെട്ട് വയസിന് മുകളിലുള്ളവർക്കും വാക്സിൻ നൽകാനുള്ള യജ്ഞത്തിന് ഇന്ന് തുടക്കം. ഇന്ന് വൈകീട്ട് നാല് മണി മുതൽ കൊവിന്‍ പോര്‍ട്ടല്‍ വഴിയോ ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാൻ സാധിക്കും.
രാജ്യത്ത് പ്രായപൂർത്തിയായ എല്ലാവർക്കും മെയ് മാസം ഒന്നാം തിയതി മുതലാണ് കൊവിഡ് വാക്സിൻ നൽകുക. രാജ്യത്തെ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിൽ നില്‍ക്കുന്ന പശ്ചാത്തലത്തിലാണിത്.
അതേസമയം രാജ്യത്ത് പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. കര്‍ണാടകയിൽ കൊവിഡ് കര്‍ഫ്യു നിലവിലുണ്ട്.
Discussion about this post