ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ലോകരാജ്യങ്ങളുടെ നീണ്ട നിര. മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് കരുത്ത് പകരാൻ അമേരിക്ക, അയർലൻഡ്, സൗദി അറേബ്യ, യു എ ഇ, ഹോംഗ്കോംഗ്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ രംഗത്തെത്തി.
അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം നിമിഷം പ്രതി വർദ്ധിച്ചു വരികയാണ്. പ്രതിദിന രോഗബാധ 4 ലക്ഷത്തോടടുക്കുകയാണ്. പ്രതിദിന മരണ സംഖ്യ 3500 പിന്നിട്ടു.
നിലവിലെ സാഹചര്യത്തിൽ വാക്സിനേഷൻ ത്വരിതപ്പെടുത്തുവാനും ഓക്സിജൻ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പ് വരുത്തുവാനുമാണ് കേന്ദ്ര സർക്കാർ ശ്രദ്ധ ചെലുത്തുന്നത്. കൊവിഡ് വാക്സിനും ഓക്സിജനും രാജ്യത്ത് ക്ഷാമമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷവർധൻ വ്യക്തമാക്കി. ഒരു കോടിയിലധികം വാക്സിൻ ഡോസുകൾ നിലവിൽ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും ലക്ഷക്കണക്കിന് വാക്സിൻ ഡോസുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post