തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ താത്കാലികമായി അടച്ചു. ഇരവികുളം ഉള്‍പ്പെടെയുള്ള മൂന്നാറിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടയ്ക്കാൻ തീരുമാനിച്ചത്.
മൂന്നാറില്‍ ഹൈഡല്‍ പാര്‍ക്കില്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ സഞ്ചാരികള്‍ക്ക് സന്ദര്‍ശനം അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ നടന്നു വന്നിരുന്ന ബോട്ടിംഗും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സമ്പൂർണ്ണ ലോക്ക് ഡൗണിന് ശേഷം മൂന്നാറിന്റെ വിനോദ സഞ്ചാര മേഖല പതിയെ തിരിച്ച് വരവിനൊരുങ്ങവെയാണ് സഞ്ചാരികളുടെ വരവ് നിലച്ച് വീണ്ടും അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്.
അതേസമയം കേരളത്തിൽ കൊവിഡ് വ്യാപനം കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. ആകെ മരണം 5259 ആയി.













Discussion about this post