കണ്ണൂര്‍: കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് കൂട്ടമായി ശേഖരിച്ച പോസ്റ്റല്‍ വോട്ടുകള്‍ വെള്ളിയാഴ്ച പേരാവൂര്‍ മണ്ഡലം റിട്ടേണിങ് ഓഫീസറായ കണ്ണൂര്‍ ഡിഎഫ്‌ഒ പി കാര്‍ത്തിക്കിനെ ഏല്‍പ്പിക്കാനെത്തിയത്. മൊത്തം 220 പോസ്റ്റല്‍ വോട്ടുകളുണ്ടായിരുന്നു. പോസ്റ്റല്‍ വോട്ട് പോസ്റ്റലായി തന്നെ ലഭിക്കണമെന്നും നേരിട്ടുവാങ്ങാനാവില്ലെന്നും പറഞ്ഞ് റിട്ടേണിങ് ഓഫീസര്‍ തിരിച്ചയച്ചു.
തുടര്‍ന്ന് ചന്ദ്രന്‍ തില്ലങ്കേരിയും സംഘവും താണ പോസ്റ്റ് ഓഫീസിലെത്തി. എന്നാല്‍ 220 പേരുടെ പോസ്റ്റല്‍ വോട്ട് ഒരുമിച്ചുകൊണ്ടു വന്നതില്‍ സംശയം തോന്നിയ പോസ്റ്റല്‍ ജീവനക്കാര്‍ ഏറ്റുവാങ്ങാന്‍ തയ്യാറായില്ല. ഇതോടെ പോസ്റ്റ് ബോക്സില്‍ നിക്ഷേപിച്ച് സംഘം കടന്നു.
തെരഞ്ഞെടുപ്പു ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരും പൊലീസുകാരും മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ അര്‍ഹരായ മറ്റുള്ളവരും നിയമാനുസൃതം ബാലറ്റ് വാങ്ങി വോട്ട് രേഖപ്പെടുത്തി നേരിട്ട് റിട്ടേണിങ് ഓഫീസര്‍ക്ക് അയച്ചു കൊടുക്കേണ്ടതാണ് എന്നിരിക്കെ ഈ സംഭവം വിവാദമായിട്ടുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊലീസ് സംഘടനകള്‍ പോസ്റ്റല്‍ വോട്ട് ശേഖരിച്ച് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തെന്നു പറഞ്ഞ് യുഡിഎഫും ചില മാധ്യമങ്ങളും വന്‍ വിവാദമുയര്‍ത്തിയിരുന്നു.
Discussion about this post