ഇടുക്കി: കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആളെക്കൂട്ടി ധ്യാനം സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തു. പകർച്ച വ്യാധി നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ധ്യാനത്തിന് നേതൃത്വം നൽകിയ ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും.
കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിലായിരുന്നു ധ്യാനം. ഇടുക്കിയിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ജില്ലഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് മറികടന്നായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ധ്യാനത്തിന് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്കളകർക്കും ഇടുക്കി കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ അനുമതിയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്ന് ദേവികുളം സബ്കളക്ടർ വ്യക്തമാക്കി.
ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രണ്ട് പേർ മരിച്ചിരുന്നു.
Discussion about this post