കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ പൊലീസുകാര്‍ക്കിടയിലും രോഗം പടരുന്നതായി റിപ്പോർട്ട് . സിറ്റി പൊലീസ് പരിധിയിലെ ഒട്ടുമിക്ക സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. ഫറോക്ക്, മാറാട്, നല്ലളം, ബേപ്പൂര്‍, കസബ, ടൗണ്‍, പന്നിയങ്കര, പന്തീരാങ്കാവ്, നടക്കാവ് തുടങ്ങിയ സ്റ്റേഷനുകളിലുള്ളവര്ക്കാണ് രോഗം ബാധിച്ചത്. ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗംപേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും നിരീക്ഷണത്തിലാണ്.
കോവിഡ് അതിരൂക്ഷമായ നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ രാപകല്‍ വ്യത്യാസമില്ലാതെ രംഗത്തുള്ള പൊലീസുകാര്‍ക്കിടയില്‍ രോഗം വ്യാപകമായത് പ്രതിരോധത്തെ അവതാളത്തിലാക്കുമോയെന്ന ആശങ്കയും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. സിറ്റി പൊലീസില്‍ നേരത്തെതന്നെ ആള്‍ക്ഷാമമുണ്ട്.
നിരവധിപേര്‍ രോഗം വന്നും അല്ലാതെയും നിരീക്ഷണത്തില്‍ പോവുകയും ചെയ്തതോടെ ഫീല്‍ഡിലുള്ളവര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുകയുമാണ്. അവധിയും ഓഫും ലഭിക്കാതെ മൂന്നാഴ്ച്ചയിലേറെയായി ജോലിചെയ്യുന്നവരും നിരവധിയാണ്. എറണാകളത്തിനു പിന്നാലെ കോവിഡ് രൂക്ഷമായ ജില്ല കോഴിക്കോടാണ് എന്നതിനാല്‍ വലിയതോതിലാണ് ഇവിടെ പൊലീസ് പരിശോധന നടക്കുന്നത്. നഗരപരിധിയില്‍ മാത്രം 75 ഇടത്താണ് പിക്കറ്റുകള്‍ സ്ഥാപിച്ചുള്ള പരിശോധന. പട്രോളിങ് വാഹനങ്ങള്‍ വേറെയും.
ഇതിനിടെയാണ് അത്യാവശ്യ ഘട്ടങ്ങളില്‍ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് വാങ്ങുന്നതിന് പൊലീസിനെ വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നത്. മറ്റുവകുപ്പുകളിലെ ജീവനക്കാരില്‍ ഭൂരിഭാഗവും വീട്ടിലിരിക്കുമ്പോള്‍ ഇരട്ടിപ്പണിയെടുക്കുന്ന പൊലീസിനിത് ‘വല്ലാത്തൊരു ക്വട്ടേഷ’നാണെന്നാണ് സേനാംഗങ്ങള്‍ പറയുന്നത്.
ആളുകള്‍ പുറത്തിറങ്ങെത നോക്കാന്‍ തന്നെ പാടുപെടുമ്പോഴാണ് മറ്റുജോലികള്കൂടി പൊലീസിെന്റ തലയിലിടുന്നത് എന്നാണ് ആക്ഷേപം. ഇക്കാര്യം പൊലീസ് അസോസിയേഷന് തന്നെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെ ടുത്തിയിട്ടുണ്ട്. ജോലിഭാരം കാരണം സിറ്റിയില്‍ റിസര്വിലൊന്നും പൊലീസുകാരില്ല.
സമ്പൂര്‍ണ ലോക്ഡൗണോടെയാണ് പൊലീസിനെ രണ്ട് ബാച്ചാക്കുക എന്നാണ് വിവരം. ആള്‍ക്ഷാമമാണ് ഇതിനടക്കം പ്രതിസന്ധി സൃഷ്ടിക്കുന്നത്. അതിനിടെ റോഡിലിറങ്ങുന്നവരുടെ വിവര ശേഖരണം, രേഖകള്‍ പരിശോധിക്കല്‍, പിഴയടപ്പിക്കല്‍, ക്രമസമാധാന പാലനം ഉള്‍പ്പെടെ ജോലിചെയ്യുന്ന സേനാംഗങ്ങളുടെ സുരക്ഷക്ക് കേവലം മാസ്ക് മാത്രമാണുള്ളതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
കൈയുറകള്‍, ഫെയ്സ് ഷീല്‍ഡ്, സാനിറ്റൈസര്‍ എന്നിവ അനുവദിക്കണമെന്നാണ് ആവശ്യം. അതിനിടെ കോഴിക്കോട്ടുള്‍പ്പെടെ പെലീസുകാര്ക്കിടയിലെ രോഗവ്യാപനം തടയാന്‍ നടപടിയെടുക്കണമെന്ന് പൊലീസ് വെല്‍ഫെയര്‍ വിഭാഗത്തിെന്റ ചുമതല വഹിക്കുന്ന ആംഡ് പൊലീസ് ബറ്റാലിയന് എ.ഡി.ജി.പി കെ. പത്മകുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post