കാട്ടാക്കട : കോവിഡ് ബാധിച്ച് മരിച്ചയാളിന്റെ മൃതദേഹം ബില്ലടയ്ക്കാത്തതിനാല്‍ സ്വകാര്യ ആശുപത്രി വിട്ടുനല്‍കിയില്ല. കരമന കൊല്ലവിളാകത്ത് വീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ തടഞ്ഞു വെച്ചത്.
ഇക്കഴിഞ്ഞ 22-നാണ് ഷാജഹാനും ഭാര്യയും മകനും ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭാര്യക്കും മകനും രോഗം ഭേദമായി. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ ഷാജഹാനെ ഐ.സി.യു.വിലേയ്ക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു.
പതിനാറു ദിവസത്തെ കോവിഡ് ചികിത്സയ്ക്ക് നാലര ലക്ഷത്തോളം രൂപയാണ് ചെലവായത്. ബില്ലടയ്ക്കാതെ മൃതദേഹം വിട്ടു നല്കാതിരുന്നതിനെ തുടര്‍ന്ന് ശനിയാഴ്ച പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് സഹോദരന്‍ നിസാര്‍ ഡി.എം.ഒ.യ്ക്കു പരാതി നല്‍കുകയായിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് ബില്‍ തുക ഒന്നരലക്ഷം രൂപയാക്കി കുറച്ചതോടെയാണ് മൃതദേഹം വിട്ടുനല്‍കിയത്.
Discussion about this post