രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർക്കെതിരായി മാധ്യമ വിലക്ക് ഏർപ്പെടുത്താനുള്ള ഇടത് കേന്ദ്രങ്ങളുടെ നീക്കത്തെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യർ. ‘മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കളിക്കാനില്ലെന്ന് എഫ്സി കുണ്ടുങ്ങൽ‘ എന്ന ഒറ്റവരി ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കുകളുടെയും കമന്റുകളുടെയും പ്രവാഹമാണ്.
https://www.facebook.com/Sandeepvarierbjp/posts/5480603918647996
അതേസമയം തനിക്കെതിരായ അപ്രഖ്യാപിത മാധ്യമ വിലക്കിനെയും കവി സച്ചിദാനന്ദനെതിരായ പ്രഖ്യാപിത ഫേസ്ബുക്ക് വിലക്കിനെയും പരിഹാസ രൂപേണ താരതമ്യം ചെയ്ത് ശ്രീജിത്ത് പണിക്കരും രംഗത്തെത്തി. കേന്ദ്രസർക്കാരിനെ വിമർശിക്കാം; സംസ്ഥാന സർക്കാരിനെ പാടില്ലേയെന്ന് ശ്രീജിത്ത് പണിക്കർ ചോദിച്ചു.
https://www.facebook.com/panickar.sreejith/posts/4071908906162487
‘കേന്ദ്രസർക്കാരിനെ വിമർശിച്ച കവിയ്ക്ക് താൽക്കാലിക സമൂഹമാധ്യമ വിലക്ക്. വിലക്ക് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്നും നടപടി ഫാഷിസമെന്നും ചില പുരോഗമന പക്ഷക്കാർ. പോസ്റ്റ് ചെയ്തത് ഫേക്ക് വിഡിയോ ആണെന്നും വാർത്തകൾ. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചുവെന്ന് ഫേസ്ബുക്ക്.‘ ശ്രീജിത്ത് പണിക്കർ ഫേസ്ബുക്കിൽ കുറിച്ചു.
‘സംസ്ഥാന സർക്കാരിനെ വിമർശിച്ച എനിക്ക് മാധ്യമവിലക്ക് വേണമെന്ന് ഇതേ ‘പുരോഗമന’ പക്ഷക്കാർ. എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണ്ടെന്നും ഇക്കൂട്ടർ. പോസ്റ്റിൽ പറഞ്ഞിരിക്കുന്നത് കേരളത്തിൽ യഥാർത്ഥത്തിൽ നടന്ന വസ്തുതകൾ മാത്രം. അസഭ്യമോ അശ്ലീലമോ സ്ത്രീവിരുദ്ധതയോ ഇല്ല. കമ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘനമില്ല.‘ ആക്ഷേപഹാസ്യവും സാമൂഹിക വിമർശനവും നിറഞ്ഞ് ഭാഷയിൽ ശ്രീജിത്ത് പണിക്കർ കുറിച്ചു.
ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ബൈക്കിൽ കൊണ്ടു പോയ സംഭവത്തിനെതിരെ ശ്രീജിത്ത് പണിക്കർ ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ശ്രീജിത്ത് പണിക്കർക്കെതിരായ ഇടത് മാധ്യമ പ്രവർത്തകരുടെ നീക്കം.
Discussion about this post