തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകരുടെ ബാഹുല്യം. ഇ- പാസ് സംവിധാനം മുഖേന ഇതുവരെ 2,55,628 പേർ അപേക്ഷ നൽകിയതായി പൊലീസ് അറിയിച്ചു. ഇതില്‍ 22,790 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നൽകിയിരിക്കുന്നത്.
1,40,642 പേർക്ക് അനുമതി നിഷേധിച്ചു. 92,196 അപേക്ഷകൾ പരിഗണനയിലാണ്. വളരെ അത്യാവശ്യമുളള യാത്രകൾക്ക് മാത്രമേ പോലീസ് ഇ-പാസ് അനുവദിക്കുകയുളളൂ എന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഡിജിപി അറിയിച്ചു.
Discussion about this post