തിരുവനന്തപുരം: കൊവിഡ് കാലത്തെ സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് വാഹന പരിശോധനയിൽ സേവാഭാരതി പ്രവർത്തകർ പൊലീസിനെ സഹായിച്ച സംഭവം വാർത്തയായ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സേവാഭാരതിയുടെ സന്നദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ‘അത്തരത്തിലുള്ള ഒരു കാര്യവും ഇവിടെ പ്രോത്സാഹിപ്പിക്കില്ല‘ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സന്നദ്ധ പ്രവർത്തകരെ സർക്കാർ തന്നെ ക്ഷണിച്ച് സന്നദ്ധ സേന രൂപീകരിച്ചിട്ടുണ്ട്. ആ അംഗങ്ങൾക്കാണ് ഇത്തരം കാര്യങ്ങളിൽ പോകാനുള്ള അനുമതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകമായി സന്നദ്ധ- സേവന മേഖലയിൽ സേവാഭാരതി സജീവമാണ്. പാലക്കാട് കാടാംകോട് സേവാഭാരതി പ്രവർത്തകർ വാഹന പരിശോധനയിൽ പൊലീസിനെ സഹായിച്ചതാണ് വിവാദമായിരിക്കുന്നത്. കോൺഗ്രസ് നേതാവ് ടി സിദ്ദീഖ് ഉൾപ്പെടെയുള്ളവർ വിഷയത്തിൽ സേവാഭാരതിക്കെതിരെ രംഗത്ത് വന്നിരുന്നു.
Discussion about this post