ഡൽഹി: കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കത്തയച്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകി ബിജെപി. മറ്റിടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളെ എതിർക്കുന്ന കോൺഗ്രസ് കേരളത്തിൽ റാലികൾ നടത്തി, ഇത്തരം റാലികൾ കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് സോണിയക്ക് അയച്ച മറുപടി കത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ വ്യക്തമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് റാലികള്‍ കോവിഡ് വ്യാപനത്തിന് കാരണമായെന്ന് ജെ പി നഡ്ഡ ചൂണ്ടിക്കാട്ടി. നിങ്ങളുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി സ്വന്തം താത്പര്യത്തിനായി ലോക്ക്ഡൗണുകളെ എതിര്‍ക്കുകയും പിന്നീടത് ആവശ്യപ്പെടുകയും ചെയ്യുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തെ കുറിച്ചുള്ള കേന്ദ്രത്തിന്റെ ഉപദേശങ്ങള്‍ അവഗണിക്കുകയും പിന്നീട് ഒരു വിവരവും ലഭിച്ചില്ലെന്ന് പറയുകയും ചെയ്തു. കേരളത്തില്‍ വലിയ രീതിയില്‍ തിരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത് കോവിഡ് വര്‍ദ്ധനവിന് ഇടയാക്കി. അതേ സമയം നിങ്ങള്‍ മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പ് റാലികള്‍ എതിർക്കുന്നു. എന്നിട്ട് കോവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു’ നഡ്ഡ കത്തില്‍ വ്യക്തമാക്കി.
കൊവിഡ് രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുമ്പോഴും നിങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ ഉത്തരേന്ത്യയിലെ സൂപ്പര്‍ സ്‌പ്രെഡ് രാഷ്ട്രീയ ചടങ്ങുകളില്‍ സന്തോഷത്തോടെ പങ്കെടുക്കുകയായിരുന്നു. അവിടെ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തില്ല. ഇവയൊന്നും ജനങ്ങൾ മറക്കില്ലെന്നും ജെ പി നഡ്ഡ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിനെ കോണ്‍ഗ്രസ് പരിഹസിക്കുകയും ജനങ്ങളുടെ മനസ്സില്‍ സംശയം ജനിപ്പിക്കുകയും ചെയ്തു. ഇന്ത്യ വളരെ ധീരതയോടെ കോവിഡിനെതിരെ പോരാടുമ്പോള്‍ കോണ്‍ഗ്രസ് ഊന്നല്‍ നല്‍കിയത്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും പരിഭ്രാന്തി സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കുന്നതിലുമാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പെരുമാറ്റം ഇരട്ടത്താപ്പും നിന്ദ്യവുമാണെന്നും നഡ്ഡ കത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഗാന്ധി കേന്ദ്ര സര്‍ക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്.








