തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അതിശക്തമായ വേനൽ മഴ. മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയാണ് ലഭിച്ചത്.
തിരുവനന്തപുരത്ത് പെയ്ത മഴയിൽ നഗരം വെള്ളത്തിൽ മുങ്ങി. തമ്പാനൂരിൽ റെയില്‍വേ ട്രാക്കിലേക്ക് വെള്ളം കയറി. കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും എസ് എസ് കോവില്‍ റോഡിലും വെള്ളകെട്ടുണ്ടായി.
മഴയത്ത് വെള്ളത്തിലായ കാറിൽ കുടുങ്ങിയയാളെ അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ആളുകളും വാഹനങ്ങളും കുറവായിരുന്നു. ഇത് അപകടങ്ങൾ കുറയാൻ കാരണമായതായി അഗ്നിരക്ഷാ സേന അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മെയ് 14 വരെ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാദ്ധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Discussion about this post