ഡൽഹി: ഇസ്രായേലിൽ ജിഹാദികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നഴ്സ് സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ അർപ്പിച്ച് ഇസ്രായേലി സമൂഹം. സൗമ്യയുടെ കുടുംബത്തിനെ അനുശോചനം അറിയിക്കുന്നതായി ഇന്ത്യയിലെ ഇസ്രായേൽ എംബസി വ്യക്തമാക്കി. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എല്ലാ പിന്തുണയും ഇസ്രായേൽ ഭരണകൂടം വാഗ്ദാനം ചെയ്യുന്നതായും ഇസ്രായേൽ എംബസി അറിയിച്ചു.
https://twitter.com/IsraelinIndia/status/1392390586208985090
അതേസമയം സൗമ്യയുടെ കുടുംബത്തിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാരും രംഗത്തെത്തി. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചുവെന്നും അവരെ അനുശോചനം അറിയിച്ചുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. എല്ലാ സഹായവും അവർക്ക് വാഗ്ദാനം ചെയ്തതായും അദ്ദേഹം ട്വീറ്റ് ചെയ്തു. അക്രമത്തെ ശക്തമായി അപലപിക്കുന്നതായും സമാധാനം പാലിക്കാൻ ഇരു വിഭാഗത്തോടും അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഏഴ് വര്‍ഷമായി ഇസ്രായേലിൽ കെയർ ടേക്കറായി ജോലി ചെയ്തു വരികയായിരുന്നു സൗമ്യ. കഴിഞ്ഞ ദിവസം പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്ക് ജിഹാദികളുടെ റോക്കറ്റ് പതിച്ചത്. വീട്ടിലുണ്ടായിരുന്ന സൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂര്‍ണ്ണമായും തകർന്നു.
അപകടസമയത്ത് ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗമ്യ. സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോണ്‍ ഡിസ്‌കണക്ടായി. വീണ്ടും വിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. നിരന്തരം വെടിയൊച്ചകള്‍ കേള്‍ക്കുന്നുണ്ടെന്നും തന്റെ ജീവന്‍ അപടത്തിലാണെന്നും സന്തോഷിനെ സൗമ്യ സംസാരിക്കുന്നതിനിടെ അറിയിച്ചതായും ബന്ധുക്കള്‍ പറഞ്ഞു.
ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍ അംഗം സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ.
Discussion about this post