കാസർകോട്: ആംബുലൻസ് വരാത്തതിനെ തുടർന്ന് പിക്കപ്പിൽ ആശുപത്രിയിലെത്തിച്ച കൊവിഡ് രോഗി മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി ബാബുവാണ് മരിച്ചത്. കിടക്കയോടെ പി.പി.ഇ. കിറ്റണിഞ്ഞ നാലു പേർ സാബുവിനെ പിക്കപ്പിൽ കയറ്റുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.
കൊവിഡ് ബാധ മൂർച്ഛിച്ചതിനെ തുടർന്ന് സാബുവിന്റെ ബന്ധുക്കൾ 108 ആംബുലൻസ് വിളിച്ചിരുന്നു. എന്നാൽ ആംബുലൻസ് കരിന്തളം പി.എച്ച്.സിക്ക് കീഴിൽ ആണെന്നും വെള്ളരിക്കുണ്ടിൽനിന്നു ആംബുലൻസ് വിട്ട് തരാൻ ബുദ്ധിമുണ്ടെന്നും അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സാബുവിന്റെ നില കൂടുതൽ വഷളായതോടെ കിട്ടിയ പിക്കപ്പിൽ കയറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സാബുവിന്റെ ഭാര്യയും മകളും കോവിഡ് ബാധിതരായിരുന്നു.
ആശുപത്രിയിലെത്തിച്ചെങ്കിലും രോഗം ഗുരുതരമായതോടെ സാബു മരണപ്പെടുകയായിരുന്നു.
Discussion about this post