തിരുവനന്തപുരം: മെഡിക്കല്‍ അവശ്യവസ്തുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വില നിശ്ചയിച്ചു . അവശ്യ വസ്തു നിയമപ്രകാരം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പാണ് വിജ്ഞാപനം ഇറക്കിയത്. കൊവിഡ് പ്രതിരോധത്തിന് വേണ്ട മാസ്ക്, ഗ്ലൗസ്, പിപിഇ കിറ്റ് അടക്കമുള്ള വസ്തുക്കളുടെ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്. പിപിഇ കിറ്റ് അടക്കമുള്ള അവശ്യ വസ്തുക്കൾക്ക് പോലും അമിത വിലയീടാക്കുന്നുവെന്ന പരാതി പരക്കെ ഉയർന്നിരുന്നു.
പുതിയ വില വിവര പട്ടിക :-
പി.പി.ഇ കിറ്റ് -273 രൂപ
എന്‍ 95 മാസ്ക് -22 രൂപ
ട്രിപ്പിള്‍ ലെയര്‍ മാസ്ക് -3 രൂപ
ഫെയ്സ് ഷീല്‍ഡ് – 21 രൂപ
സര്‍ജിക്കല്‍ ഗൗണ്‍ – 65 രൂപ
ഗ്ലൗസ് -5.75 രൂപ
സാനിറ്റൈസര്‍ (500ml)- 192 രൂപ
ഓക്സിജന്‍ മാസ്ക് -54 രൂപ
പള്‍സ് ഓക്സിമീറ്റര്‍ -1500 രൂപ
Discussion about this post