കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടാണ് കാണാതായിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന 15 മത്സ്യത്തൊഴിലാളികളെ കുറിച്ചും വിവരമില്ല.
അജ്മീർ ഷാ എന്ന ബോട്ടാണ് കാണാതായിരിക്കുന്നത്. അതേസമയം അഞ്ചാം തീയതി തന്നെ ബേപ്പൂരില്‍നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും വാർത്തയുണ്ട്.
ഇരു ബോട്ടുകളിലുമായി 30 തൊഴിലാളികളാണുള്ളത്. ഇവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. മിലാദ്-3 എന്ന ബോട്ടാണ് ഗോവയിൽ കുടുങ്ങി കിടക്കുന്നത്.












Discussion about this post