തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പി എസ് സി പരീക്ഷകൾ മാറ്റി വെച്ചു. ജൂണിലെ പരീക്ഷകളാണ് മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഏപ്രില്‍ – മെയ് മാസങ്ങളിലെയും പരീക്ഷകള്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തിലത്തില്‍ മാറ്റിവച്ചിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പൂര്‍ണമായി നിയന്ത്രണവിധേയമായിട്ടില്ല.
ജൂണിലും കോവിഡ് നിയന്ത്രണങ്ങള്‍ തുടരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് പരീക്ഷകള്‍ മാറ്റിവച്ചതെന്നാണ് വിവരം.
Discussion about this post