തിരുവനന്തപുരം: ടൗട്ടേ ചുഴലിക്കാറ്റിന് പിന്നാലെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം. ഇതിന്റെ ഫലമായി 25-ന് ചുഴലിക്കാറ്റ് രൂപം കൊള്ളാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 22-ന് ആൻഡമാൻ കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് ചുഴലിക്കാറ്റായി 26-ന് പശ്ചിമബംഗാൾ-ഒഡീഷ തീരത്തെത്തുമെന്നാണ് റിപ്പോർട്ട്.
ഒമാൻ നിർദ്ദേശിച്ച ‘യാസ്‘ എന്ന് പേരിട്ടിരിക്കുന്ന ഈ കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളമില്ല. എന്നാൽ എന്നാൽ ഇവിടെ അഞ്ചുദിവസം ശക്തമായ മഴയുണ്ടാാകും.
അതേസമയം തെക്കുപടിഞ്ഞാറൻ കാലവർഷം വെള്ളിയാഴ്ചയോടെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. 31-നോ അതിന് നാലുദിവസം മുമ്പോ കേരളത്തിൽ കാലവർഷം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ഒരാഴ്ചയായി സംസ്ഥാനത്ത് മഴ ലഭിക്കുന്നുണ്ടായിരുന്നു.
Discussion about this post